Home> Crime
Advertisement

Trivandrum railway station | തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇരുപതോളം കാറുകൾ അടിച്ചുതകർത്ത് മോഷണം; പ്രതി പിടിയിൽ

കാറിന്റെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പൂജപ്പുര സ്വദേശി എബ്രഹാം (18) ആണ് പിടിയിലായത്.

Trivandrum railway station | തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇരുപതോളം കാറുകൾ അടിച്ചുതകർത്ത് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ (Parking area) നിർത്തിയിട്ടിരുന്ന ഇരുപതോളം കാറുകൾ അടിച്ചുതകർത്തു. കാറിന്റെ ചില്ലുകൾ തകർത്ത് മോഷണം (Robbery) നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പൂജപ്പുര സ്വദേശി എബ്രഹാം (18) ആണ് പിടിയിലായത്.

വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് സ്റ്റീരിയോ, കൂളിങ് ​ഗ്ലാസ്, പെൻഡ്രൈവ് തുടങ്ങിയവയാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചെന്ന് യുവാവ് മൊഴി നൽകി. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് കാറുകൾ തകർത്ത് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പേ ആൻഡ് പാർക്കിങ്ങിന്റെ സുരക്ഷ ആർപിഎഫിനാണ്. എന്നാൽ സ്വകാര്യ ഏജൻസിക്കാണ് (Private agency) നടത്തിപ്പ് ചുമതല.

ALSO READ: Chathanoor si| ട്രെയിൻ തട്ടി മരിച്ച യുവാവിൻറെ ഫോൺ ഉപയോഗിച്ച ചാത്തന്നൂർ എസ്.ഐക്ക് സസ്പെൻഷൻ

യുവാവ് കല്ല് ഉപയോ​ഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ സംഭവം നടന്ന സമയത്ത് യാതൊരുവിധ ശബ്ദങ്ങളും കേട്ടില്ലെന്നാണ് പ്രധാന ​ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ പറയുന്നത്. കാറുകൾ പാർക്ക് ചെയ്തവർ രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കാറുടമകൾ പരാതി (Complaint) നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More