Home> Kerala
Advertisement

Actress attack case: നടിയെ ആക്രമിച്ച കേസ്, നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും

സാക്ഷി വിസ്താരത്തിനായി Director നാദിര്‍ഷ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാകും.

Actress attack case: നടിയെ ആക്രമിച്ച കേസ്, നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) സാക്ഷി വിസ്താരത്തിനായി സംവിധായകന്‍ നാദിര്‍ഷ (Director Nadhirshah) ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് (CBI Court) നാദിർഷ ഹാജരാകുക. കേസിൽ ഇതുവരെ കാവ്യാ മാധവൻ (Kavya Madhavan) ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. മുന്നൂറിലധികം സാക്ഷികളാണ് കേസിൽ ഉള്ളത്. നടൻ ദിലീപിന്‍റെ (Dileep) അടുത്ത സുഹൃത്താണ് സംവിധായകനും ഗായകനുമായ നാദിർഷ.

ആക്രമണത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതി കൂടിയായ നടൻ ദിലീപിന് ശത്രുത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാൽ വിസ്താരത്തിനിടെ നടി കാവ്യാ മാധവൻ കൂറുമറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.

Also Read: നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവന്‍ CBI കോടതിയില്‍ ഹാജരായി

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയില്‍ വച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് നടന്‍ ദിലീപിനെ (Dileep) അറസ്റ്റ് ചെയ്തത്. 

Also Read: ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറി നാദിർഷ; വീണ്ടും ഹാജരാകേണ്ടി വരും

അതേസമയം, കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രീംകോടതി (Supreme Court) സമയം അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്കായി സമയം നീട്ടി നൽകിയത്. കോവിഡും (Covid 19), ലോക്ഡൗണും (Lockdown) കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് ജഡ്ജി (Judge) കോടതിയെ അറിയിച്ചത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി (Court)​​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More