കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പൂര്‍ണ്ണമായും നല്കുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആർടിസിയെ മാതൃകാ സ്ഥാപനമാക്കി ഉയര്‍ത്താമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും കോര്‍പ്പറേഷനെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്ഷന് പ്രതിസന്ധി നേരിട്ടപ്പോള്‍ സഹകരണ ബാങ്കുകള്‍ വഴി കുടിശ്ശികയില്ലാതെ മാസം തോറും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സംരക്ഷിക്കാനുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.