Home> Kerala
Advertisement

മോഹന്‍ലാലിന്‍റെ വസതിയിലേക്ക് റീത്തുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

'അമ്മയ്ക്ക് ആദരാജഞ്ജലികള്‍' എന്ന ബാനര്‍ പിടിച്ച്, റീത്ത് വെച്ച്, ചന്ദനത്തിരി കത്തിച്ച് മോഹന്‍ലാലിന്‍റെ വസതിയുടെ മുന്നില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

മോഹന്‍ലാലിന്‍റെ വസതിയിലേക്ക് റീത്തുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കൊച്ചി: ചലച്ചിത്ര താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സംയുക്തമായാണ് മാര്‍ച്ച് നടത്തുന്നത്.

'അമ്മയ്ക്ക് ആദരാജഞ്ജലികള്‍' എന്ന ബാനര്‍ പിടിച്ച്, റീത്ത് വെച്ച്, ചന്ദനത്തിരി കത്തിച്ച് മോഹന്‍ലാലിന്‍റെ വസതിയുടെ മുന്നില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതിനെതിരെ കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ആക്രമണത്തിനിരയായ നടിയോട് നീതി കാണിക്കാത്ത സംഘടനയില്‍ തുടരാന്‍ മോഹന്‍ലാലിന് അര്‍ഹതയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. കുറ്റവാളിയായ ദിലീപിനെ തിരിച്ചെടുത്തതിനെ പിന്തുണച്ച മുകേഷ്, ഗണേഷ്, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ഇത്തരമൊരു തീരുമാനത്തിന് കൂട്ടുനിന്ന മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ഉപേക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

Read More