Home> Kerala
Advertisement

Youth congress march | റോഡ് തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം; കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തി

വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മാർച്ച് നടത്തിയത്

Youth congress march | റോഡ് തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം; കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തി

കോട്ടയം: കടുവ സിനിമയുടെ (Kaduva Movie) ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് (Location) മാർച്ച് നടത്തിയത്.

പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. നടൻ ജോജു ജോർജിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. 
കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. സ്ഥലത്ത് ഇരുവിഭാ​ഗവും തമ്മിൽ ഉന്തും തളളും ഉണ്ടായി. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് പറയുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ALSO READ: Actor Joju George : നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു

കൊച്ചിയിൽ കോൺ​ഗ്രസിന്റെ സമരത്തെ തുടർന്ന് ​ഗതാ​ഗതക്കുരുക്കുണ്ടായതിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ജോജു ജോർജിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു. ഈ സംഭവത്തിൽ കേസ് നടക്കുകയാണ്. വാഹനം തകർത്ത കേസിൽ രണ്ട് കോൺ​ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോൺ​ഗ്രസും ജോജു ജോർജും തമ്മിൽ സമവായ ചർച്ചകൾ നടന്നെങ്കിലും കേസിൽ ഒത്തുതീർപ്പുണ്ടായില്ല. അറസ്റ്റിലായ കോൺ​ഗ്രസ് പ്രവർത്തകന്റെ ജാമ്യ ഹർജിയിൽ ജോജു കക്ഷി ചേരാൻ തീരുമാനിക്കുകയും ചെയ്തു. കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ജോജു ജോർജിന്റെ വാഹനം തകർത്തതിനും ​പൊതു ​ഗതാ​ഗതം തടസ്സപ്പെടുത്തിയതിനും രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More