Home> Kerala
Advertisement

വിമാന പ്രതിഷേധം: തെരുവിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; കെപിസിസി ആസ്ഥാനത്ത് കല്ലേറ്

കെപിസിസി ആസ്ഥാനത്തിന് നേറെ കല്ലേറുണ്ടായി. ഇന്ദിര ഭവന മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർന്നു.

വിമാന പ്രതിഷേധം: തെരുവിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; കെപിസിസി ആസ്ഥാനത്ത് കല്ലേറ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വച്ച് പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷം. സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പലയിടങ്ങളിൽ വെച്ച് ഏറ്റമുട്ടുകയും ചെയ്തു. കെപിസിസി ആസ്ഥാനത്തിന് നേറെ കല്ലേറുണ്ടായി. ഇന്ദിര ഭവന മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർന്നു. 

പലയിടങ്ങളിലായി കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഡിവൈഎഫ്ഐ പ്രവർത്തകർ വലിച്ച് കീറുകയും ചെയ്തു. നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. പത്തനംതിട്ട മുല്ലപ്പള്ളിയിലും കോൺഗ്രസിന്റെ ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. 

ALSO READ : യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; വിമാന പ്രതിഷേധത്തിൽ മുഖ്യമന്ത്രി

കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള വ്യാപക ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തരും രംഗത്തെത്തി. കണ്ണൂർ ഇരട്ടിയിൽ യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടി. നിരവധി പേർക്ക് പരിക്ക്. പ്രകടനവുമായി ഇരു സംഘങ്ങളെത്തിയതിന് പിന്നാലെയായിരുന്നു സംഘർഷം.

അതേസമയം തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം കനപ്പിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രതിഷേധവും കോൺഗ്രസും രംഗത്തെത്തി. ഇടുക്കിയിൽ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. കോൺഗ്രസ് നേതാവിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഇടുക്കി ഡിസിസി അധ്യക്ഷൻ തടഞ്ഞ് നിർത്തി ആക്രമിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More