Home> Kerala
Advertisement

Cyclone Yaas: യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച കരതൊടും; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Cyclone Yaas: യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച കരതൊടും; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് (Yaas Cyclone) രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസർകോട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ട്. അതിനടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Cyclone Yaas നെ കാലാവസ്ഥ വകുപ്പ് അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു

മെയ് 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലാ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മെയ് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് (Yellow Alert) പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 26ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബം​ഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പർ​ഗാനാസ്, ഈസ്റ്റ് മിഡ്നാപൂർ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. യാസ് ചുഴലിക്കാറ്റ് ബം​ഗാളിൽ കൂടുതൽ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26ന് വൈകുന്നേരം ഒഡീഷയിലും പരാദ്വീപിനും സൗത്ത് 24 പർ​ഗാനാസിനും ഇടയിൽ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

ALSO READ: മുംബൈയിൽ ബാർജ് മുങ്ങി മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി; ദുരന്തത്തിൽ ആകെ മരണം 51, 24 പേർക്കായി തിരച്ചിൽ തുടരുന്നു

യാസ് ചുഴലിക്കാറ്റ് രൂപംകൊണ്ടതോടെ ഒഡീഷ, പശ്ചിമ ബം​ഗാൾ, ആൻഡമാൻ തീരങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ജാർഖണ്ഡ്, ബിഹാർ, അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷാപ്രവ‍ർത്തനത്തിന് തയ്യാറായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോസ്റ്റ് ​ഗാർഡിന്റെ നേതൃത്വത്തിലും മുന്നൊരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More