Home> Kerala
Advertisement

Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ

കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രകാശൻ യുവതിയുടെ ശരീരത്തിലാണ് ബാധയെന്നാണ് ആദ്യം പറഞ്ഞത്.

Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ

താമരശ്ശേരിയിൽ യുവതിയെ ന​ഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും സുഹൃത്തും പിടിയിൽ. ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞ് നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നും ഇതിന്റെ പേരിൽ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി.

യുവതിയുടെ പരാതിയിൽ ഭർത്താവ് അടിവാരം വാഴയിൽ വീട്ടിൽ വി. ഷെമീർ, സുഹ‍ൃത്ത് അടിവാരം മേലെെപൊട്ടിക്കൈ പി.കെ പ്രകാശൻ എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.

Read Also: മൈനാഗപ്പള്ളി അപകടം: അപകടസമയം കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല!

കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിലാണ് പ്രകാശൻ വീട്ടിലെത്തിയത്. യുവതിയുടെ ശരീരത്തിലാണ് ബാധയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പുട്ടുകുടത്തിൽ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് ഇയാൾ അവകാശപ്പെട്ടു. 

പിന്നീട് യുവതിയെ ഫോണിൽ വിളിച്ച് ഭർത്താവിന്റെ ശരീരത്തിലാണ് ബ്രഹ്മരക്ഷസെന്നും അതിനെ ഒഴിപ്പിക്കാൻ നഗ്നപൂജ നടത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി പൂജ ചെയ്യാൻ വിസമ്മതിച്ചു. തുടർന്ന് പൂജയ്ക്ക് വേണ്ടി ഭർത്താവിന്റെ ഭാഗത്ത് നിന്നും ഉപദ്രവം നേരിട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More