Home> Kerala
Advertisement

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ല; സമരം തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍

രണ്ട്​ ദിവസമായി തുടർന്ന്​ വന്ന സമരം തുടരുമെന്ന്​ കെ.എസ്​.ആർ.ടി.സിയിലെ ഒ​രു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ. സര്‍ക്കാരുമായി യൂണിയൻ പ്രതിനിധികൾ ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്നും ​പുതി​യ ഷി​ഫ്റ്റ് സമ്പ്രദായം സ്വീ​കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം.

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ല; സമരം തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍

തിരുവനന്തപുരം: രണ്ട്​ ദിവസമായി തുടർന്ന്​ വന്ന സമരം തുടരുമെന്ന്​ കെ.എസ്​.ആർ.ടി.സിയിലെ ഒ​രു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ. സര്‍ക്കാരുമായി യൂണിയൻ പ്രതിനിധികൾ ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്നും ​പുതി​യ ഷി​ഫ്റ്റ് സമ്പ്രദായം സ്വീ​കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. 

നേരത്തെ,  മന്ത്രി തോമസ് ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാക്കാമെന്നായിരുന്നു ധാരണയായത്. 6മുതല്‍ 2 വരെ, 2മുതല്‍ 8 വരെ, 8 മുതല്‍ 10 വരെ. ഇതിനു പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സിംഗിള്‍ ഡ്യൂട്ടി സമ്പ്രാദായം തുടരുമെന്നും തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ, സര്‍വീസുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയാതായും ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമരം തുടരുമെന്നും നാളെയും ജോലിയില്‍ പ്രവേശിക്കില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. അതേസമയം, സ​മ​രം തു​ട​ർ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എം​ഡി രാ​ജ​മാ​ണി​ക്യം അറിയിച്ചു. പി​രി​ച്ചു​വി​ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു സ​ർ​ക്കാ​ർ ക​ട​ക്കു​മെ​ന്ന് എം​ഡി സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

Read More