Home> Kerala
Advertisement

DGP Jacob Thomas: ഞാൻ എന്തു കൊണ്ട് BJP ആയി ?? വ്യക്തത വരുത്തി ജേക്കബ് തോമസിന്റ ഫേസ് ബുക്ക് പോസ്റ്റ്

രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു-post

DGP Jacob Thomas: ഞാൻ എന്തു കൊണ്ട് BJP ആയി ?? വ്യക്തത വരുത്തി ജേക്കബ് തോമസിന്റ ഫേസ് ബുക്ക് പോസ്റ്റ്

താൻ എന്തുകൊണ്ട് ബി.ജെ.പിയായി എന്ന വിശദീകരിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സിവിൽ സർവ്വീസിന് ചേരുമ്പോൾ രാജ്യത്തെയും ജനങ്ങളെയും സേവിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്നും ഒരു വിഭ​ാ​ഗം രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കൂട്ട് നിൽക്കാഞ്ഞതോടെ തന്നെ ദ്രോഹിച്ചുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

സിവിൽ സർവീസിന്(Civil Service)  പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. 

ALSO READ: KSRTC Missing: കൊട്ടാരക്കര നിന്ന് പോയ ബസ്സ്,പാരിപ്പള്ളിയിൽ നിന്ന് കിട്ടി,സി.സി.ടീ.വികൾ തപ്പാൻ പോലീസ്

ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എൻ്റെ ജനങ്ങൾക്കായി 'എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന്  തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി   BJP ആയത് -അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

ALSO READ:  Uttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി

 

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം

നാല് ദിവസം മുൻപ് തൃശ്ശൂരിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ബി.ജെ.പിയുടെ അം​ഗത്വം ഒൗദ്യോ​ഗികമായി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയിൽ(JP Nadda) നിന്നും സ്വീകരിച്ചത്. ഇത്രയും കാലം  ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി സ്വീകരിച്ചു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More