Home> Kerala
Advertisement

ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.എം.എം.എ

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചകള്‍ ആവാമെന്ന് സൂചിപ്പിച്ച് നടി രേവതിയ്ക്ക് മറുപടി നല്‍കിയത്.

ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.എം.എം.എ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയായ എ.എം.എം.എയിലേക്ക് തിരികെ പ്രവേശിപ്പിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച വനിതാ കൂട്ടായ്മ ഡബ്ല്യുസിസിയ്ക്ക് മറുപടിയുമായി എ.എം.എം.എ ഭാരവാഹികള്‍.

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചകള്‍ ആവാമെന്ന് സൂചിപ്പിച്ച് നടി രേവതിയ്ക്ക് മറുപടി നല്‍കിയത്. എല്ലാവര്‍ക്കും സൗകര്യമുള്ള സമയത്ത് ചര്‍ച്ച നടത്താമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്.

Read More