Home> Kerala
Advertisement

കുടത്തിൽ തല കുടുങ്ങി,ആഹാരം കഴിക്കാൻ പറ്റാതെ ദിവസങ്ങളോളം; രക്ഷകർക്ക് നന്ദി പറഞ്ഞവൻ

വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഷാജികുമാറിന്റെ നിർദ്ദേശമനുസരിച്ചുള്ള സംഘം സ്ഥലത്ത് എത്തി നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് പുറത്തെടുത്തു

കുടത്തിൽ തല കുടുങ്ങി,ആഹാരം കഴിക്കാൻ പറ്റാതെ ദിവസങ്ങളോളം; രക്ഷകർക്ക് നന്ദി പറഞ്ഞവൻ

വൈക്കം: ജീവൻ രക്ഷിച്ച വൈക്കത്തെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് തെരുവ് നായ നൽകിയത് മറക്കാൻ പറ്റാത്ത ആദരവ്.വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരിയിലാണ് സംഭവം. കുടത്തിൽ നായയുടെ തല കുടുങ്ങി ദിവസങ്ങളോളം ആഹാരം കഴിക്കാൻ പറ്റാതെ ദുരിതമനുഭവിക്കുന്ന നായയുടെ വിവരം വ്യാഴാഴ്ച ഫയർ സ്റ്റേഷൻ ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഷാജികുമാറിന്റെ നിർദ്ദേശമനുസരിച്ചുള്ള സംഘം സ്ഥലത്ത് എത്തി നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് പുറത്തെടുത്തു. എന്നാൽ പാഞ്ഞു പോകുന്നതിന് പകരം തന്നെ രക്ഷിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് സ്നേഹം പ്രകടിപ്പിച്ച് കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് എല്ലാവർക്കും കാണാനായത്. ഇത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും കണ്ടുനിന്നവരുടെയും കണ്ണിനെ ഈറൻ അണിയിച്ചു. 

ഏറെനേരം സ്നേഹപ്രകടനം നടത്തിയ ശേഷം ഫയർഫോഴ്സ് വാഹനത്തിന് സമീപമെത്തി നായ നിലയുറപ്പിച്ചു. പിന്നീട് വാഹനത്തിൽ ഉദ്യോഗസ്ഥർ പോയതിനുശേഷമായിരുന്നു നായയുടെ മടക്കം. നന്ദി പറയാൻ മറന്നു പോകുന്ന മനുഷ്യർക്കിടയിൽ ജീവൻ രക്ഷിച്ചവരോട് നന്ദി കാണിക്കുകയും യാത്രയയക്കുകയും ചെയ്ത ഈ തെരുവ് നായയുടെ പ്രവർത്തി ഏറെ ശ്രദ്ധ നേടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More