Home> Kerala
Advertisement

Viral Video : ആരും കണ്ടില്ല!! മീനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൂച്ചയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ വൈറൽ

Cat Funny Viral Video : ആരും കാണാതെ ഫിഷ് ടാങ്കിലെ ഗോൾഡ് ഫിഷിനെ പിടിക്കാൻ ശ്രമിക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്

Viral Video : ആരും കണ്ടില്ല!! മീനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൂച്ചയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ വൈറൽ

വളർത്ത് മൃഗങ്ങളിൽ അൽപം വികൃതിയുള്ളത് പൂച്ചയ്ക്കാണ്. നമ്മൾ ഇപ്പോൾ എന്തൊക്കെ തന്നെ അതിന്റെ കൈയ്യിൽ കൊണ്ട് കൊടുത്താലും അതില്ലൊന്നും തൃപ്തിപ്പെടാത്ത ആശാൻ സ്വന്തം നിലയ്ക്ക് തന്നെ ആ സാധാൻ കണ്ടെത്തും. എപ്പോഴും വലിയ ശല്യങ്ങൾ ഒന്നും ചെയ്യില്ലെങ്കിലും പൂച്ച ശല്യമായിട്ട് എന്തേലും ചെയ്താൽ അത് വലിയത് തന്നെയായിരിക്കും. ആരും കാണാതെ കുസൃതി മെനഞ്ഞ് വെക്കുന്നതാണ് പുച്ചയുടെ മികവ് അതിന്റെ ലാളിത്യവും. അങ്ങനെ ലാളിത്യം നിറഞ്ഞ ഒരു പൂച്ചയുടെ കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുസൃതിക്കിടെ പൂച്ചയ്ക്ക് പറ്റിയ അമേളി നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കുന്നതാണ്.

ഫിഷ് ടാങ്കിന് മുകളിൽ കയറിയ അതിലെ മീനെ പിടിക്കാൻ ശ്രമിക്കുകയാണ് പൂച്ചയ മനോഹരമായ ഗോൾഡ് ഫിഷിനെ കണ്ടാൽ ഏത് പൂച്ചയാണ് മോഹിക്കാത്തത്. അങ്ങനെ ആശാൻ മെല്ലെ ഫിഷ് ടാങ്കിന്റെ മുകളിൽ കയറി മീനെ കൈക്കലാക്കാൻ ശ്രമിക്കുകയാണ്. ആദ്യ ഒരു കൈ ഒക്കെ ഇട്ട് മീനെ പിടിക്കാൻ നോക്കി. പക്ഷെ പൂച്ച വെള്ളത്തിലേക്ക് കൈയ്യിട്ടപ്പോൾ തന്നെ മീനുകൾ ആഴത്തിലേക്ക് ഇറങ്ങി.

ALSO READ : Viral Video: ജസ്റ്റ് മിസ്!!! ഇപ്പ പോയേനെ മുതലയുടെ വായ്ക്കുള്ളിൽ - വീഡിയോ വൈറൽ

പൂച്ച അങ്ങനെ വിട്ടു കൊടുക്കുവോ? മീനുകൾ ആഴത്തിലേക്ക് പോയിപ്പോൾ തന്റെ തപ്പലും കൂടുതൽ ആഴത്തിലേക്കാക്കി പൂച്ച. പക്ഷെ എന്ത് പറയാനാണ് പിൻകാലുകളുടെ ബാലൻസ് തെറ്റി പൂച്ച് നേരെ ടാങ്കിനുള്ളിലേക്ക് വീണു. എന്നാലും പൂച്ച വീണാൽ നാല് കാലിൽ അല്ലേ വീഴുക. ആരും കണ്ടില്ല, ഒന്നും നടന്നില്ല മട്ടിൽ ആശാൻ പതിക്കെ ടാങ്കിന്റെ പുറത്തേക്ക് വന്ന അടുത്തുള്ള സോഫയിലേക്ക് മാറി ഇരുന്നു. പൂച്ചയുടെ വീഡിയോ കാണാം: 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by αdєєn_α.tv (@adeen_a.tv)

അദീൻ എ ടിവി (adeen-a.tv) എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കോമഡിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. ഇതിനോടകം 4.9 മില്യൺ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഒത്തില്ല.. ഒത്തില്ല, പൂച്ചായിസം ഡാ എന്നിങ്ങിനെ ചിലർ വീഡിയോയ്ക്ക് താഴെയായി കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More