Home> Kerala
Advertisement

ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അനര്‍ഹമായി ചികിത്സ ആനുകൂല്യം പറ്റിയെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകയൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല.

ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: അനര്‍ഹമായി ചികിത്സ ആനുകൂല്യം പറ്റിയെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകയൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല.  

മന്ത്രി 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു ആരോപണം 

എന്നാല്‍ മന്ത്രിമാരുടെ മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയതെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.

Read More