Home> Kerala
Advertisement

ഉപരാഷ്ട്രപതി നാളെ കേരളത്തില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷം വെങ്കയ്യ നായിഡുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

ഉപരാഷ്ട്രപതി നാളെ കേരളത്തില്‍

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷം വെങ്കയ്യ നായിഡുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.05നാണ് ഉപരാഷ്ട്രപതി കൊച്ചിയിലെത്തുക. നാവിക വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സേനാംഗങ്ങള്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കുക. 

വൈകിട്ട് നാലു മണിക്ക് ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ പതിനൊന്നാമത് ഇന്ത്യന്‍ ഫിഷറീസ് ആന്‍റ് അക്വാകള്‍ച്ചര്‍ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാവിലെ 9.30ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. 10.45ന് മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ 160-ാമത് വാര്‍ഷികാഘോഷത്തിലും ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. 12.30ന് നാവിക വിമാനത്താവളത്തില്‍ നിന്നും മടങ്ങും.

Read More