Home> Kerala
Advertisement

ഉരുട്ടിക്കൊല കേസ്: ആറ് പൊലീസുകാരും കുറ്റക്കാര്‍

13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് ഈ നിര്‍ണായക വിധി.

ഉരുട്ടിക്കൊല കേസ്: ആറ് പൊലീസുകാരും കുറ്റക്കാര്‍

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാര്‍. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി.  

ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. മൂന്നാം പ്രതി സോമന്‍ വിചാരണക്കിടെ മരിച്ചിരുന്നു.  ശിക്ഷാ പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊലനടന്നത്. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

Read More