Home> Kerala
Advertisement

പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങ 350, ഉള്ളി 100!

വെറും 30-40 രൂപയില്‍ കിടന്ന മുരിങ്ങക്കായയാണ് ഒറ്റക്കുതിപ്പില്‍ 350 ലേയ്ക്ക് എത്തിയിരിക്കുന്നത്.

പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങ 350, ഉള്ളി 100!

പച്ചക്കറി വില കുതിച്ചുയരുന്നതോടെ ഒരു സാമ്പാറുവെക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കേരളീയര്‍.

വലിയ ഉള്ളിയ്ക്ക് കിലോയ്ക്ക് നൂറു രൂപയും ചെറിയ ഉള്ളിയ്ക്ക് കിലോയ്ക്ക് 120 രൂപയുമാണ് ഇപ്പോഴത്തെ വില. എല്ലാത്തിലുമുപരി തൊടികളില്‍ കാണുന്ന മുരിങ്ങക്കായയുടെ വിലയാണ് ഞെട്ടിക്കുന്നത്.

മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 350 രൂപയാണ്. മൊത്തവ്യാപാരികള്‍ 250 രൂപയ്ക്ക് മുകളിലാണ് മുരിങ്ങക്കായ വില്‍ക്കുന്നത്. വെറും 30-40 രൂപയില്‍ കിടന്ന മുരിങ്ങക്കായയാണ് ഒറ്റക്കുതിപ്പില്‍ 350 ലേയ്ക്ക് എത്തിയിരിക്കുന്നത്.  

കേരളത്തില്‍ മുരിങ്ങക്കായ കിട്ടാനില്ല എന്നതാണ് വിലവര്‍ധനവിന്‍റെ പ്രധാന കാരണം. പൊതുവേ ഈ സീസണില്‍ കേരളത്തില്‍ മുരിങ്ങക്കായ കുറവാണ് അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടിലും മുരിങ്ങക്കായ കിട്ടാനില്ലാതായതാണ് വില ഇത്രയും കുതിച്ചതെന്ന്‍ വ്യാപാരികള്‍ പറയുന്നു. 

ഒഴിവാക്കാന്‍ പറ്റാത്തത് കൊണ്ട് കല്യാണങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആളുകള്‍ മുരിങ്ങക്കായ വാങ്ങുന്നത്. സാമ്പാറിന് ഉള്ളിയും മുരിങ്ങക്കായയുമില്ലാതെ കാര്യം നടക്കില്ലല്ലോ. 

Read More