Home> Kerala
Advertisement

കേരളത്തിലെ കൊവിഡ് കണക്കുകൾ സർക്കാർ പൂഴ്ത്തിവയ്ക്കുന്നു: VD Satheesan

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണെന്നും ഇപ്പോൾ വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ കൊവിഡ് കണക്കുകൾ സർക്കാർ പൂഴ്ത്തിവയ്ക്കുന്നു: VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണെന്നും ഇപ്പോൾ വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടാല്‍ അത് പരിശോധിക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഒരു റോളുമില്ലെന്നും.  ഇതൊക്കെ ചെയ്യുന്നത് കുറേ ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നതെന്നും. രണ്ട് മുറി വീടുകളും അതില്‍ തന്നെ അഞ്ചും ആറും പേര്‍ താമസിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ കൂടുതലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Also Read: രണ്ട് വാക്‌സിൻ എടുത്തവർക്ക് ഇനി RTPCR വേണ്ട; ആഭ്യന്തര യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി കേന്ദ്രം 

കുടുംബങ്ങളില്‍ നിന്ന് രോഗം പടരുന്നുവെന്ന് പുതിയ കാര്യമായാണ് ആരോഗ്യമന്ത്രി പ്രസ്താവിച്ചതെന്നും എന്നാൽ പ്രതിപക്ഷം ഇക്കാര്യം മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയതാണെന്നും വിഡി സതീശൻ പറഞ്ഞു. 

പലയിടത്തും സിഎഫ്എല്‍ടിസികള്‍ അടച്ചുവെന്നും. ആളുകള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിക്കുകയാണെന്നും. കോണ്‍ട്രാക്ട് ട്രെയ്സിങ് പോലും സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഒരാള്‍ക്ക് രോഗം വന്നാല്‍ അയാളുമായി ബന്ധപ്പെട്ട 20 പേരെയെങ്കിലും പരിശോധിക്കണമെന്നാണ്. എന്നാൽ കേരളത്തില്‍ അതില്ലെന്നും സര്‍ക്കാരിന്റെ കൊവിഡ് (Covid) പ്രതിരോധം മുഴുവന്‍ പാളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Also Read: Jio, Vi, Airtel ന്റെ 199 രൂപയുടെ അടിപൊളി പ്ലാൻ, ദിനവും ലഭിക്കും ഇന്റർനെറ്റും ഒപ്പം unlimited calls, അറിയാം ആരുടെ പ്ലാനാണ് മികച്ചതെന്ന് 

സര്‍ക്കാര്‍ കൊവിഡ് കണക്ക് മറച്ചുവയ്ക്കുന്നത് പ്രതിപക്ഷം നിയമസഭയില്‍ ഗൗരവമായി ഉന്നയിച്ചതാണെന്നും 25,000 ത്തോളം മരണക്കണക്ക് സര്‍ക്കാര്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  കൂടാതെ കേരളത്തിൽ 75 ശതമാനവും ആന്റിജൻ ടെസ്റ്റുകളാണ് നടക്കുന്നത് എന്നാൽ ഇനി ഇത് മാറ്റി ആർടിപിസിആർ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. സർക്കാരിനെ വിമർശിക്കുന്നവർ മറ്റ് എന്ത് മാതൃകയാണ് സർക്കാർ പിന്തുടരേണ്ടതെന്നും പറയണമെന്നും അദ്ദേഹം ചിന്തയിലെഴുതിയ ലേഖനത്തിൽ കുറിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More