Home> Kerala
Advertisement

വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

പെരുമ്പടവം ശ്രീധരൻ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്, സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരള സർക്കാരിന്റെ പരമോന്നതപുരസ്കാരമായ "ജെ സി ദാനിയേൽ അവാർഡ്‌" ലഭിച്ചിരുന്നു

വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഇത്തവണത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. 47-ാമത് പുരസ്കാരമാണിത്. അദ്ദേഹത്തിൻറെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരൻ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

1971ൽ"വിലയ്ക്കു വാങ്ങിയ വീണ" എന്ന ചിത്രത്തിലെ "സുഖമെവിടെ ദു:ഖമെവിടെ" എന്നഗാനത്തിനും 2011ൽ "നായിക" എന്ന ചിത്രത്തിലെ "നനയും നിൻ മിഴിയോരം" എന്ന ഗാനത്തിനും  മികച്ച ഗാനരചയിതാവിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്ദേഹത്തിന് ലഭിച്ചിരുന്നു.  2017ൽ സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരള സർക്കാരിന്റെ പരമോന്നതപുരസ്കാരമായ "ജെ സി ദാനിയേൽ അവാർഡ്‌" നൽകി നാട്‌ ശ്രീകുമാരൻ തമ്പിയെആദരിച്ചു. പ്രേം നസീർ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ഓടക്കുഴൽ അവാർഡ്‌, ആശാൻപുരസ്കാരം എന്നിവ കൂടാതെ ഒട്ടനവധി മറ്റ്‌ വിഖ്യാത സിനിമാപുരസ്കാരങ്ങളുംസാഹിത്യപുരസ്കാരങ്ങളും ശ്രീകുമാരൻ തമ്പിയ്ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 27-നാണ് അവാർഡ് നൽകുന്നത്. അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു പുരസ്കാര തുക. 2022-ൽ എസ് ഹരീഷിൻറെ മീശക്കായിരുന്നു പുരസ്കാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More