Home> Kerala
Advertisement

രമേശ്‌ ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ്‌ മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.

 രമേശ്‌ ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ്‌ മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു. 

എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. കൂടാതെ ശ്രീജിത്ത് കേസ് സിബിഐയ്ക്ക് വിടണമെന്ന് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു. യുവാവിനെ മര്‍ദിക്കാന്‍ ഉത്തരവിട്ട ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്‌.

അതേസമയം, ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടക്കും.

 

Read More