Home> Kerala
Advertisement

ശരീര, സൗന്ദര്യ, ചർമ്മകാന്തി പ്രദർശനമല്ല; മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌വര്‍ പ്രതീക്ഷിക്കുന്നത്‌; മമ്മൂട്ടിയെ വിമര്‍ശിച്ച് വി. ടി ബല്‍റാം

ശരീര, സൗന്ദര്യ, ചർമ്മകാന്തി പ്രദർശനമല്ല; മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌വര്‍ പ്രതീക്ഷിക്കുന്നത്‌; മമ്മൂട്ടിയെ വിമര്‍ശിച്ച് വി. ടി ബല്‍റാം

മമ്മൂട്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി. ടി ബല്‍റാം എംഎല്‍എ.

അങ്കമാലി ഡയറീസ്, വെളിപാടിന്‍റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ലിച്ചി എന്ന അന്ന രേഷ്മ രാജനെതിരെ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് വി. ടി ബല്‍റാം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിക്ഷേധിച്ചിരിക്കുന്നത്.

ഒരു ചാനല്‍ പരിപാടിയില്‍ താരത്തെക്കുറിച്ച്‌ അന്ന നടത്തിയ പരാമര്‍ശം ആരാധകര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചിരിരുന്നു. ഇതേത്തുടര്‍ന്ന് ആരാധകര്‍ അന്നയുടെ ഫെയ്സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിയുകയും തുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തിരുന്നു. 

സംഭവത്തില്‍ ലിച്ചിക്ക് പിന്തുണയുമായി റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ കുറിച്ചതിനെ ഒട്ടേറെപ്പേര്‍ ട്രോളിയിരുന്നു. ഇപ്പോള്‍ ബല്‍റാമിന്‍റെ ഫേസ്ബുക്ക്‌ കുറിപ്പിനേയും ആരാധകര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ്.

വി. ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

തന്റെ ഫാൻസ്‌ എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട്‌ അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണം. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്‌.

Read More