Home> Kerala
Advertisement

ന്യായാധിപരുടെ പരസ്യ വിമര്‍ശനം ജുഡീഷ്യറിയുടെ അന്തസ് കെടുത്തുമെന്ന് വി.എസ്

ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ് കെടുത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍. ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ലെന്ന് ഓരോ ജഡ്ജിമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ന്യായാധിപരുടെ പരസ്യ വിമര്‍ശനം ജുഡീഷ്യറിയുടെ അന്തസ് കെടുത്തുമെന്ന് വി.എസ്

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ് കെടുത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍. ജുഡീഷ്യല്‍ മര്യാദക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ലെന്ന് ഓരോ ജഡ്ജിമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് തന്റെ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഏതെങ്കിലും ന്യായാധിപകര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും വിഎസ് പറഞ്ഞു. 

ചാലക്കുടി രാജീവ് വധക്കേസിലെ സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ക്കെതിരെ ജസ്റ്റിസ് പി. ഉബൈദ് പ്രതികരണവുമായി വന്ന സാഹചര്യത്തിലാണ് വി.എസിന്‍റെ പ്രസ്താവന. അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞതിനെ ജസ്റ്റിസ് ഹരിപ്രസാദ് വിമര്‍ശിച്ചിരുന്നു. ഇത് തനിക്ക് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഉബൈദിന്റെ പ്രതികരണം.

Read More