Home> Kerala
Advertisement

നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞു പോകുന്നതാണ് നല്ലത്: മുരളീധരന്‍

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞു പോകുന്നതാണ് നല്ലത്: മുരളീധരന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ മുഖ്യമന്ത്രി ഭരണമൊഴിഞ്ഞു പോകുന്നതാണ് നല്ലതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. 

ഇതിന് തന്‍റെ ഫെയ്സ്ബൂക്കിലൂടെ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് ഗാലറിയുടെ കയ്യടിക്കുവേണ്ടി മുഖ്യമന്ത്രി  പ്രസംഗിച്ചത് കണ്ടുവെന്നും ഇത് ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങള്‍ വലിയ കേമമായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബൂക്കിലൂടെ ചോദിച്ചിട്ടുണ്ട്. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

Read More