Home> Kerala
Advertisement

ഇത് താലിബാൻ അല്ലെന്ന് മുഖ്യമന്ത്രി പറയണം; യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലെന്ന് വി മുരളീധരൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനമാണ് പ്രധാന വിഷയമെന്നാണ് സർക്കാർ പറയുന്നത്

 ഇത് താലിബാൻ അല്ലെന്ന് മുഖ്യമന്ത്രി പറയണം; യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലെന്ന്  വി മുരളീധരൻ

കേരളം താലിബാൻ അല്ല എന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരൻ .മലപ്പുറത്ത് പെൺകുട്ടിയെ വേദിയിൽ നിന്നും ഇറക്കിവിട്ട സമസ്ത നിലപാടിനെ സർക്കാർ ഭയക്കുകയാണ്. കേരളത്തിന്‌  അപമാനകരമാണെന്ന്  വി മുരളിധരൻ പറഞ്ഞു. ഒരു പെൺകുട്ടി വേദിയിൽ പരസ്യമായി അപമാനിക്കപ്പെട്ടിട്ട് സർക്കാർ പ്രതികരിക്കാൻ മൂന്ന് ദിവസമെടുത്തു. പ്രതിപക്ഷത്തിനും ഇതെ നിലപാടാണ്. കെ.പി.സി സി പ്രസിഡന്റിനെ കാണാനും ഇല്ല . ഇക്കാര്യത്തെ കുറിച്ച് മിണ്ടാൻ ഒന്നെങ്കിൽ  മുഖ്യമന്ത്രിക്ക് താല്പര്യം ഇല്ല അല്ലെങ്കിലും ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ അന്വേഷണം നടക്കുന്നു വെന്നാണ് സർക്കാർ പറയുന്നത്. എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് തുറന്ന് പറയണം .സ്വയം അപ്പുപ്പനെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചില്ല.കുട്ടി ഹിജാബ് ഇട്ട് വന്നിട്ടും എന്തിന് വിലക്കി.ഹിജാബ് ഇട്ടാലും കേരളത്തിൽ സുരക്ഷ ഇല്ലെന്നാണോ എന്നും അദ്ദേഹം ചേദിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനമാണ് പ്രധാന വിഷയമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കെ റെയിൽ കല്ലിടൽ ഇപ്പോൾ നിർത്തിവച്ചിരിക്കുന്നു. ഇത്ര വലിയ വികസനം ആണെങ്കിൽ എന്തിന് നടപടി നിർത്തിവക്കണം. തിരഞ്ഞെടുപ്പ് വരുമ്പോൾ കല്ലിടൽ നടത്താൻ സർക്കാറിന് താലപര്യമില്ലെന്നും കെ മുരളിധരൻ കൂട്ടിച്ചെര്‍ത്തു. തെരഞ്ഞെടുപ്പ് വരുമ്പോൾ കല്ലിടൽ നടത്താൻ താത്പര്യം ഇല്ല . സംസ്ഥാനത്തെ സാസാമ്പത്തിക പ്രതിസന്ധിയുടെ കാരണംകെടുകാര്യസ്ഥയാണ്.  ഇതിൽ കേന്ദ്രത്തെ പഴിചാരി രക്ഷപെടാൻ ആണ് ശ്രമിക്കുന്നത്.  ഒരു വശത്ത് ധൂർത്ത് മറുവശത്ത് കൈയിൽ പണമില്ലെന്ന് പറയുന്നു. റിട്ടയർ ചെയ്യുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുകയാണെന്നും മുരളിധരൻ പറഞ്ഞു.

വിലക്കയറ്റം തടയാൻ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം രക്ഷപെടുന്നു. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നവംബറിൽ കേന്ദ്രം വില കുറച്ചിരുന്നു. ഇന്ധന നികുതിയുടെ ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.  പാചക വാതക വില വർദ്ധനയിൽ വിചിത്ര ന്യായീകരണവും വി മുരളീധരൻ നൽകുകയുണ്ടായി.  യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന്  കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 
Read More