Home> Kerala
Advertisement

2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം

മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ 2000ലധികം പേജുകളുള്ള കുറ്റപത്രമാണുള്ളത്.

2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം

അഞ്ചല്‍ ഉത്രാ കൊലപാതക കേസ് IPS പരിശീലനത്തിലെ പാഠ്യവിഷയമാക്കുന്നു. കേസിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത് ഡിജിറ്റൈസ് ചെയ്യും. ഇത് നാഷണല്‍ പോലീസ് അക്കാദമിയ്ക്ക് കൈമാറും.  ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ കേസിലെ ശാസ്ത്രീയ തെളിവുകളും അന്വേഷണ വഴികളും ഡിജിറ്റൈസ് ചെയ്യുന്നതിന് തുടക്കമായി. 

ഉത്രാ കൊലപാതകം: സൂരജിന്റെ അമ്മയും അനുജത്തിയും അറസ്റ്റില്‍!

ഹൈദരാബാദിലെ IPS പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയിലാണ് കേസ് ഡയറി സൂക്ഷിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിജിപി ലോക്നാഥ്‌ ബെഹ്റയും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറും പങ്കെടുത്ത യോഗത്തില്‍ കൈമാറി. IPS ട്രെയിനികള്‍ വിവരങ്ങള്‍ ക്രോഡീകരിക്കുകയും വിദഗ്തര്‍ ഭാഷാമാറ്റം നടത്തുകയും ചെയ്യും.

ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് മാത്രം; അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഡാലോചന

മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ 2000ലധികം പേജുകളുള്ള കുറ്റപത്രമാണുള്ളത്. മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് ഏറ്റുപറഞ്ഞിരുന്നു. പറക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്‍പില്‍ സൂരജ് കുറ്റം ഏറ്റുപറഞ്ഞത്.

കടിച്ചത് മൂര്‍ഖന്‍തന്നെ; ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തി

മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടി നല്‍കവെയായിരുന്നു സൂരജിന്റെ ഏറ്റുപറച്ചില്‍. കഴിഞ്ഞ മെയ്‌ ഏഴാം തീയതിയാണ് അഞ്ചല്‍ ഏറം സ്വദേശി ഉത്രായെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉത്ര വധക്കേസ്: മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി സുരേഷ്

തിരച്ചിലില്‍ ഉത്രയുടെ മുറിയില്‍ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ജനാലയും കതകും അടഞ്ഞു കിടന്ന ശീതികരിച്ച മുറിയില്‍ പാമ്പ്‌ എങ്ങനെയെത്തി എന്ന ഉത്തരയുടെ വീട്ടുകാരുടെ സംശയമാണ് ക്രൂരകൃത്യം പുറത്തറിയാന്‍ കാരണമായത്.

Read More