Home> Kerala
Advertisement

University Exams: സർവ്വകലാശാല ഫൈനൽ സെമസ്റ്റർ ജൂൺ 28 മുതൽ, അറിയേണ്ടത് ഇവയാണ്

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കും.

University Exams: സർവ്വകലാശാല ഫൈനൽ സെമസ്റ്റർ ജൂൺ 28 മുതൽ, അറിയേണ്ടത് ഇവയാണ്

Trivandrum: വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ 21 മുതൽ സർവ്വകലാശാലകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ നടത്തും.  

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കും.  അതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും.  അധ്യാപകർ പരീക്ഷാ ചുമതലകൾ നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

ALSO READ : MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു

കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്‌ളാസ് മുറികൾ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം.

ALSO READ : എംജി യൂണിവേഴ്സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

ഇതിന് ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്‌ളാസ് അണുവിമുക്തമാക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More