Home> Kerala
Advertisement

കേരളത്തില്‍ യുഡിഎഫ് തരംഗം, ജനവിധി കോണ്‍ഗ്രസിന് അനുകൂലമാകും: ശശി തരൂര്‍

സംസ്ഥാനത്ത് നടന്ന കനത്ത പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍.

കേരളത്തില്‍ യുഡിഎഫ് തരംഗം, ജനവിധി കോണ്‍ഗ്രസിന് അനുകൂലമാകും: ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കനത്ത പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. 

കോൺഗ്രസിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോൺഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയഭീതികൊണ്ടാണ് എന്നും തരൂർ കൂട്ടിച്ചേര്‍ത്തു. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്നും ഉയര്‍ന്ന പോളിംഗ് ശതമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. അതേസമയം, കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 10,04,429 പേരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തത്. 

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയിലുണ്ടാക്കിയ ഉണര്‍വിന്‍റെ കൂടി പശ്ചാത്താലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ. കാസര്‍ഗോഡ്, ആലത്തൂര്‍ ഉള്‍പ്പെടെ ഏത് മണ്ഡലങ്ങളിലും ജയം ഉണ്ടാകാം. ശക്തമായ പോരാട്ടം നടന്ന വടകരയിലും കോഴിക്കോടുമെല്ലാം യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം എത്തിയേക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്‌. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.68% പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 2014ല്‍ 74.04% ആയിരുന്നു പോളിംഗ്. 

 


  

 

Read More