Home> Kerala
Advertisement

സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് ഈ തീരുമാനം.

സര്‍വകക്ഷിയോഗം നാളെ; യുഡിഎഫ് പങ്കെടുക്കും, മുല്ലപ്പള്ളിയ്ക്ക് എതിര്‍പ്പ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത  സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് ഈ തീരുമാനം. 

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോളാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി അനുരഞ്ജനത്തിനും സമവായത്തിനുമുള്ള അവസരം നല്‍കിയെങ്കിലും മുഖ്യമന്ത്രി വീണ്ടും പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്നും, മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ തികഞ്ഞ സംയമനം പാലിക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. 

അതുകൂടാതെ, കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് ഘടകകക്ഷികള്‍ നിലപാടെടുത്തത്. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെടും.

 

Read More