Home> Kerala
Advertisement

ജോസ് കെ മാണിയെ പുറത്താക്കിയശേഷം ആദ്യ UDF നേതൃയോഗം ഇന്ന്...

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള യുഡിഎഫിന്‍റെ ന്റെ ആദ്യ നേതൃയോഗം ഇന്ന്.

ജോസ് കെ മാണിയെ പുറത്താക്കിയശേഷം ആദ്യ   UDF നേതൃയോഗം ഇന്ന്...

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള   യുഡിഎഫിന്‍റെ ന്റെ ആദ്യ നേതൃയോഗം ഇന്ന്. 

പ്രധാനമായും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണ്  ചര്‍ച്ചയവുക എന്നാണ് സൂചന.  ജോസ്  പക്ഷവുമായി  വീണ്ടും സമവായ ചര്‍ച്ച ഉണ്ടാവുമോയെന്ന  കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. 

ജോസുമായി വീണ്ടും സമവായ ചർച്ച വേണമെന്ന അഭിപ്രായം കോൺഗ്രസിനുണ്ട്. യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് ലീഗും  പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി എന്ത് തീരുമാനത്തിലേക്കെത്തും എന്നത് പ്രധാനമാണ്. 

എന്നാല്‍ കോണ്‍ഗ്രസിനോടും യുഡിഎഫിനോടും യാതൊരു തരത്തിലുള്ള അയവും  വേണ്ടായെന്നാണ് ജോസ് പക്ഷത്തിന്‍ നിലപാട്. 

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം തൽക്കാലം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തിൽ ജോസഫും അവിശ്വാസത്തിന് നിർബന്ധം പിടിക്കാനിടയില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ ജോസ് കെ മാണി വിഭാഗത്തെ  യുഡിഎഫില്‍ നിന്നും പുറത്താക്കുന്നത് വരെയുള്ള കാര്യങ്ങളിലേക്ക് എത്തിയത്. 

അതേസമയം ജോസ് കെ മാണി പക്ഷത്ത് നിന്നും ജോസഫ് പക്ഷത്തേക്ക് പോകുമെന്ന നിലപാടിലാണ് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍.  ഇതിനകം തന്നെ  ആറോളം അംഗങ്ങള്‍ ജോസഫിനൊപ്പം പോകുമെന്ന നിലപാടെടുത്തിരിക്കുന്നത്. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ടോണി തോട്ടം, മുന്‍ നഗരസഭാധ്യക്ഷ സെലിന്‍ റോയി, പികെ മധു, ടോമി തുറക്കുന്നേല്‍, ജോബി വെള്ളാപ്പാണി എന്നിവരാണ് യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജോസ് കെ മാണി കൂടുതല്‍ വെട്ടിലായിരിയ്ക്കുകയാണ്.

 

Read More