Home> Kerala
Advertisement

Accident: കൊച്ചിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കെൽവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ഇതിന് ശേഷമാണ് ഒരാൾ കൂടി അപകടത്തിൽപ്പെട്ടതായി അറിയുന്നത്.

Accident: കൊച്ചിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കൊച്ചി: വഴിതെറ്റി പുഴയിൽ വീണ് ഇരുചക്രവാഹന യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടപ്പള്ളി മഞ്ഞുമ്മലിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരിൽ ഒരാളെ തിരിച്ചറിഞ്ഞു. പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്നാണ് നി​ഗമനം. കെൽവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ഇതിന് ശേഷമാണ് ഒരാൾ കൂടി അപകടത്തിൽപ്പെട്ടതായി അറിയുന്നത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇരുവരും രാത്രിയിൽ വഴിയറിയാതെ വന്ന് പുഴയിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കൈവരികൾ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി. കെൽവിന്റെ കുടുംബം എത്തിയതിന് ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More