Home> Kerala
Advertisement

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

പുലര്‍ച്ചെ അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്രതിരിച്ചുവെന്നാണ് സൂചന.

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.

പുലര്‍ച്ചെ അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്രതിരിച്ചുവെന്നാണ് സൂചന. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട് കൂടാതെ ഭൂമാത ബ്രിഗേഡിലെ നാലുപേരും ഇവരുടെ കൂടെയുണ്ട്.

ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്.

ആരെയും അറിയിക്കാതെ രഹസ്യമായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ശേഷം ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയിരുന്നുവെന്നും പിന്നീട് ശബരിമലയിലേക്ക് യാത്രതിരിച്ചുവെന്നുമാണ് സൂചന. 

ശബരിമല ദര്‍ശനം തന്‍റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പുമായാണ് തൃപ്തി എത്തിയിരിക്കുന്നത്.

ഒന്നുകില്‍ എന്തുകൊണ്ട് ശബരിമല കയറാനാകില്ലയെന്ന്‍ വ്യക്തമാക്കണം അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും തൃപ്തി പറഞ്ഞു.

Also read: തീയതിയില്‍ മാറ്റം, നാളെ എത്തില്ല: തൃപ്തി ദേശായി

നവംബര്‍ 17 ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ആദ്യം പറഞ്ഞിരുന്നുവെങ്കിലും ശേഷം തീയതിയില്‍ മാറ്റമുണ്ടെന്നും 20 കഴിഞ്ഞിട്ട് ശബരിമലയി എത്തുമെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി തൃപ്തി എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ അവര്‍ക്ക് മടങ്ങേണ്ടി വന്നു. അന്ന് അവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല.

അതുകൊണ്ടാണ് ഇപ്രാവശ്യം വളരെ രഹസ്യമായി അവര്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് സൂചന. 

Read More