Home> Kerala
Advertisement

ത്രിപുരയിലെ ജനങ്ങളോട് ബംഗാളി ഭാഷയില്‍ വോട്ട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ സംസ്ഥാനത്തെ ജനങ്ങളോട് ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

ത്രിപുരയിലെ ജനങ്ങളോട് ബംഗാളി ഭാഷയില്‍ വോട്ട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ സംസ്ഥാനത്തെ ജനങ്ങളോട് ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഫേസ്ബുക്ക്‌ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരുക്കുന്നത്. ബംഗാളി ഭാഷയിലാണ് മുഖ്യമന്ത്രി അഭ്യര്‍ഥന നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മണിക് സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്‍ക്കാര്‍ ത്രിപുരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി ബംഗാളിഭാഷയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ ജീവിക്കുന്നിടമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബി.ജെ.പി വിഘടനവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ത്രിപുരയില്‍ ലക്ഷ്യമിടുന്നത്. ഇതിനെ ത്രിപുര ജനത തിരസ്‌കരിക്കും. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായി കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയെ ത്രിപുര ജനത തള്ളുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.

ബി.ജെ.പിയുടെ തകര്‍ച്ച രാജ്യം മുഴുവനും വിശേഷിച്ച് കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. 

എല്ലാ ഇടതു സ്ഥാനാര്‍ഥികള്‍ക്കും വിജയാശംസകളും നേര്‍ന്നു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Read More