Home> Kerala
Advertisement

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍; ക്രമീകരണങ്ങള്‍ അറിയാം...

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

1. നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.

2. മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിംഗ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിംഗിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബിൽ ചെയ്യുക.

3.കഴിയുന്നതും ഇ-പെയ്മെന്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

4.നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികൾ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.

Read More