Home> Kerala
Advertisement

ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സര്‍വീസില്ല; ടിക്കറ്റ് തുക തിരികെ നല്‍കും!

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൌണില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചിരുന്നു.

ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സര്‍വീസില്ല; ടിക്കറ്റ് തുക തിരികെ നല്‍കും!

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൌണില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. 

ഈ ട്രെയിനുകളില്‍ കേരളത്തിനകത്ത്‌ യാത്രയ്ക്ക് അനുമതിയില്ല. കേരളത്തിനകത്ത്‌ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവാദമില്ല. 

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് റെയില്‍വേ. 

റെയില്‍വെ ടിക്കറ്റ് എടുത്തവരാണോ? കേരളത്തില്‍ പ്രവേശിക്കാന്‍ പാസ് നിര്‍ബന്ധം.. ചെയ്യേണ്ടത്.

ഡല്‍ഹിയില്‍ നിന്നുമെത്തുന്ന ട്രെയിനിനു മൂന്നു സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. 

അതേസമയം, മറ്റ്  സംസ്ഥാങ്ങളില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ഈ ട്രെയിനുകള്‍ ഉപയോഗിക്കാം. കോഴിക്കോട് നിന്നോ ഏറണാകുളത്ത് നിന്നോ ആളുകളെ കയറ്റില്ല എന്ന് ചുരുക്കം. 

ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. 

Read More