Home> Kerala
Advertisement

തിരുവനന്തപുരത്ത് കടയുടമക്കെതിരെ സമരവുമായി ചുമട്ടുതൊഴിലാളി യൂണിയനുകൾ

യൂണിയനിലെ പത്തുപേർക്ക് ദിനംപ്രതി 1500 രൂപ ശമ്പള നിരക്കിൽ സ്ഥിരം ജോലി നൽകാമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാന്‍ ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറയുന്നു. എന്നാല്‍ യൂണിയനുകള്‍ അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങി മൂന്ന് ഇനങ്ങളിലായി വലിയ തുകയുള്ള കൂലിയാണ് ആവശ്യപ്പെടുന്നതെന്നും നോക്കു കൂലി നൽകണമെന്നാണ് പറയുന്നതെന്നും കടയുടമ ആരോപിക്കുന്നു.

തിരുവനന്തപുരത്ത് കടയുടമക്കെതിരെ സമരവുമായി ചുമട്ടുതൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: വീണ്ടും കടയുടമയ്ക്കെതിരെ ചുമട്ടുതൊഴിലാളി യൂണിയനുകൾ. ‌തിരുവനന്തപുരം കാട്ടാക്കടയിലാണ് തൊഴിൽ തർക്കത്തെ തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ പ്രതിഷേധവും സമരം നടത്തിയത്. കടയുടമ സ്വന്തം നിലയ്ക്ക് തൊഴിലാളികളെ നിയമിച്ചതിലാണ് തൊഴിലാളി സംഘടനകൽ പ്രതിഷേധിക്കുന്നത്. കാട്ടാക്കട എസ് കെ ട്രേഡേഴ്‌സിന് മുന്നിൽ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം സി ഐ റ്റി യു ജില്ല സെക്രട്ടറി സുന്ദരം പിള്ള ഉദ്ഘാടനം ചെയ്തു. 

കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്ത എസ് കെ ട്രേഡേഴ്സിന് മുന്നിലാണ് തൊഴിൽ തർക്കവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം തുടങ്ങിയത്. സി ഐ റ്റി യു, ഐ എൻ റ്റി യു സി, ബിഎംഎസ്, എഐടിയുസി, യു റ്റി യു സി തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.  

Read Also: Viral News: സോപ്പു വാങ്ങി തരുമോ? ആ ചോദ്യം കേട്ട പോലീസുകാരൻ പിന്നെ മടിച്ചില്ല

അർഹതപ്പെട്ട തൊഴിൽ സംരക്ഷിക്കുക, തൊഴിലാളികളെ കബളിപ്പിച്ചു നൽകിയ എ എൽ ഒ തൊഴിൽ കാർഡ് റദ്ദ് ചെയ്യുക തുടങ്ങി ആവശ്യങ്ങളാണ് ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. അനധികൃത കാർഡുപയോഗിച്ചു കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ്  സ്ഥാപനത്തിന്റെ പ്രവർത്തനം എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. 

കയറ്റിറക്ക് തങ്ങൾക്ക് അവകാശപ്പെട്ട ജോലി ആണെന്നും, ഇതു നിഷേധിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു. എന്നാൽ തൊഴിൽ നിഷേധം നടത്തിയിട്ടില്ലെന്നും ലേബർ നിയമ പ്രകാരം ആണ്  സ്ഥാപനത്തിൻറെ പ്രവർത്തനമെന്നും ഉടമ  പറയുന്നു. 

Read Also: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും; പുതിയ വ്യവസായ നയം മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി

യൂണിയനിലെ പത്തുപേർക്ക് ദിനംപ്രതി 1500 രൂപ ശമ്പള നിരക്കിൽ സ്ഥിരം ജോലി നൽകാമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാന്‍ ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറയുന്നു. എന്നാല്‍ യൂണിയനുകള്‍ അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങി മൂന്ന് ഇനങ്ങളിലായി വലിയ തുകയുള്ള കൂലിയാണ് ആവശ്യപ്പെടുന്നതെന്നും നോക്കു കൂലി നൽകണമെന്നാണ് പറയുന്നതെന്നും കടയുടമ ആരോപിക്കുന്നു. 

യൂണിയനുകൾ ആദ്യം കോടതി ഉത്തരവുണ്ടെങ്കിൽ തൊഴിൽ പ്രവർത്തനം അനുവദിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കോടതി ഉത്തരവുമായി എത്തിയപ്പോൾ അതിന് വഴങ്ങുന്നില്ലെന്നും കട ഉടമ പറയുന്നു. അതേസമയം കടയുടമ സന്ധി സംഭാഷത്തിൽ ധിക്കാരപരമായ നിലപാടെടുത്തെന്നും തൊഴിലാളി യൂണിയൻ നേതാവ് പറയുന്നു. നിലവില്‍ കടയ്ക്ക് മുന്നിൽ സമരമിരിക്കുകയാണ് തൊഴിലാളി യൂണിയൻ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More