Home> Kerala
Advertisement

ഉത്സവങ്ങൾക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരും

ഉത്സവങ്ങൾക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഹര്‍ത്താലിന് ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു.

ഉത്സവങ്ങൾക്ക് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരും

തൃശുര്‍: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും കലക്ടർ  അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച തൃശൂർ ജില്ല ഹർത്താല്‍ തുടരും. നേരത്തെ  ഹര്‍ത്താലിന് ബിജെപിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. 

സ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പരിഹാരമായില്ലെങ്കിൽ 26ന് ജില്ലയില്‍നിന്നുള്ള മൂന്നുമന്ത്രിമാരുടെ വീടിനു മുന്നില്‍ കുടില്‍ക്കെട്ടി രാപ്പകല്‍ സമരവും നടത്തുമെന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ തൃശൂര്‍ പൂരം ഉള്‍പ്പടെ ചടങ്ങ് മാത്രമായി നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.

വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവെച്ച നിബന്ധനകളും നിര്‍ദ്ദേശങ്ങളും കേരളത്തിലെ പല പ്രധാന വെടിക്കെട്ടുകളേയും പ്രതികൂലമായി ബാധിക്കും.

Read More