Home> Kerala
Advertisement

പി.ടി തോമസ് അബദ്ധമല്ല അഭിമാനമാണ്, മുഖ്യമന്ത്രിക്ക് മറുപടി നൽകി ഉമ തോമസ്

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരമെന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

പി.ടി തോമസ് അബദ്ധമല്ല അഭിമാനമാണ്, മുഖ്യമന്ത്രിക്ക് മറുപടി നൽകി ഉമ തോമസ്

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളാണ് പിണറായി വിജയൻ പറഞ്ഞതെന്ന് ഉമ പറഞ്ഞു. പിടി തോമസ് അഭിമാനമാണെന്നും അബദ്ധം പറ്റിയത് പിണറായിക്ക് ആണെന്നും ഉമ കൂട്ടിച്ചേർത്തു. 

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരമെന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇത് പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമായിരുന്നുവെന്നാണ് ഉമ തോമസ് പറഞ്ഞത്. പിടിയെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും ഉമ തോമസ് ചോദിച്ചു.

Also Read: സംസ്ഥാനത്ത് ഭരണ സ്തംഭനം; മദ്യനയം തൃക്കാക്കരയിൽ ചര്‍ച്ച ചെയ്യപ്പെടണമെന്ന കെ.സി.ബി.സിയുടെ ആവശ്യം സ്വാഗതം ചെയ്യുന്നുയെന്ന് വി.ഡി സതീശൻ

പി.ടി തോമസ് തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി.ടിയുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നതെന്നും ഉമ തോമസ് പറഞ്ഞു.

തൃക്കാക്കരയിൽ സഹതാപത്തിൻ്റെ അല്ല മറിച്ച് രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. പി.ടി തോമസിന്റെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More