Home> Kerala
Advertisement

Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ

ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോൾ പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു

Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോഴാണ് ശ്രീനന്ദ് അപകടത്തിൽപ്പെട്ടത്. പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 മീറ്ററോളം പുഴയിലൂടെ കുട്ടി ഒഴുകിപ്പോയിരുന്നു. മൃതദേഹം രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Food Poison: കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, 85 പേർ ആശുപത്രിയിൽ; തൃശൂരിലെ ഹോട്ടൽ പൂട്ടി

തൃശൂർ: കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 85 പേർ ആശുപത്രിയിൽ. കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി വാങ്ങി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം റിപ്പോർട്ട് ചെയ്തത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ തന്നെ ഇരുന്ന് കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ട് പോയി കഴിച്ചവർക്കുമെല്ലാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ വന്നതോടെ എല്ലാവരും ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ​ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ഹോട്ടലിനും കച്ചവടക്കാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Read More