Home> Kerala
Advertisement

Onam Kit : ഓണക്കിറ്റ് ലഭിക്കാത്തവർ 30, 31 തിയതികളിലായി കൈപ്പറ്റണം, നാളെ റേഷൻ കട തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി

Onam Kit കൈപ്പറ്റാനുള്ളവര്‍ നാളെയും മറ്റെനാളുമായി (ഓഗസ്റ്റ് 30,31) കൈപ്പറ്റേണ്ടതാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ (GR Anil).

Onam Kit : ഓണക്കിറ്റ് ലഭിക്കാത്തവർ 30, 31 തിയതികളിലായി കൈപ്പറ്റണം, നാളെ റേഷൻ കട തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി

Thiruvananthapuram : ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഓണക്കിറ്റും (Onam Kit) കൈപ്പറ്റാനുള്ളവര്‍ നാളെയും മറ്റെനാളുമായി (ഓഗസ്റ്റ് 30,31) കൈപ്പറ്റേണ്ടതാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ (GR Anil). കൂടാതെ നാളെ ഓഗസ്റ്റ് 30ന്  സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. 

"കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്" ഭക്ഷ്യമന്ത്രി വാർത്തകുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Onam Kit 2021: ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ്; ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല

റേഷൻ വിഹിതത്തിനൊപ്പം ഓണക്കിറ്റ് ലഭിക്കാത്തവർക്ക് നാളെയും മറ്റനാളുമായി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

നാളെ ശ്രീകൃഷ്ണ ജയന്തി അവധി ആണെങ്കിലും റേഷൻ കട തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ ഓഗസ്റ്റ് 28 വരെ 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ : Ration Shop : സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തി സമയം പുനഃക്രമീകരിച്ചു, ജൂലൈ ഒന്ന് മുതൽ വൈകട്ട് ആറ് വരെ പ്രവർത്തിക്കാം

കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(കാര്‍ഡുകളുടെ എണ്ണം-കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം- ശതമാനം എന്ന ക്രമത്തില്‍)

5,83,536 (AAY കാര്‍ഡുകള്‍)- 5,67,521 – 97.25%

32,50,609 (PHH കാര്‍ഡുകള്‍) – 31,42,198 – 96.66%

24,96,285(NPS കാര്‍ഡുകള്‍) – 22,93,529 – 91.87%

27,33,459(NPNS കാര്‍ഡുകള്‍) – 23,23,199 – 85%

ആകെ കാര്‍ഡുകള്‍-90,63,889 – കിറ്റ് കൈപ്പറ്റിയവരുടെ ആകെ എണ്ണം-83,26,447 (91.86%) 

ആഗസ്റ്റ് മാസത്തെ സാധാരണ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. 30,31 തിയതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

ALSO READ : Onam Special Food Kit : കിറ്റ് വിതരണത്തിൽ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവോണത്തിന് മുമ്പ് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിതരണം പൂർത്തിയാകാത്തതിനാൽ ഓണത്തിന്റെ അവധിക്ക് ശേഷം വിതരണം നടത്താനായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നത്. വകുപ്പ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇനി ഏകദേശം 8 ശതമാനത്തോളം കർഡ് ഉടമകൾ കിറ്റ് വാങ്ങാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More