Home> Kerala
Advertisement

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്ന്‍ ജി. സുധാകരന്‍

ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൈയ്യേറ്റം തെളിഞ്ഞാല്‍ മാത്രം നടപടി ഉണ്ടാകുമെന്ന്‍ മന്ത്രി ജി. സുധാകരന്‍. അന്തിമ റിപ്പോര്‍ട്ട് വരെ കാത്തിരിക്കുമെന്നും മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്ന്‍ ജി. സുധാകരന്‍

തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൈയ്യേറ്റം തെളിഞ്ഞാല്‍ മാത്രം നടപടി ഉണ്ടാകുമെന്ന്‍ മന്ത്രി ജി. സുധാകരന്‍. അന്തിമ റിപ്പോര്‍ട്ട് വരെ കാത്തിരിക്കുമെന്നും മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 

തിരക്കിട്ട് തീരുമാനം വേണ്ടെന്നും എല്‍.ഡി.എഫും, സിപിഎമ്മും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ആരോപണം സര്‍ക്കാര്‍ പല തലങ്ങളില്‍  അന്വേഷിക്കുന്നുണ്ടെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ന് രാവിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം. എം ഹസന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More