Home> Kerala
Advertisement

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് സീതാറാം യെച്ചൂരി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് സീതാറാം യെച്ചൂരി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎം ബിജെപിയെ പോലെയൊരു പാര്‍ട്ടിയല്ലെന്നും നേതാക്കന്മാരുടെ നേര്‍ക്ക്‌ ആരോപണമുണ്ടായാല്‍ ശരിയായ രീതിയിലുള്ള അന്വേഷണം ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു.. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് റവന്യൂ മന്ത്രി ഇക്കാര്യം ധരിപ്പിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനം ക്രിമിനല്‍ കുറ്റമാണെന്നും റവന്യൂ മന്ത്രി അറിയിച്ചു.

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. എന്നാല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ കേസുള്ളപ്പോള്‍ കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടർ വേള്‍ഡ് ടൂറിസം ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യം തോമസ് ചാണ്ടി തന്നെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിശദീകരിക്കുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ വിശദമായ നിയമോപദേശവും സർക്കാരിന്‍റെ പരിഗണനയിലാണ്. 

Read More