Home> Kerala
Advertisement

മഹാപ്രളയം മനുഷ്യനിര്‍മ്മിതം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

ജല-വൈദ്യുത വകുപ്പുകളുടെ അനാസ്ഥയാണ് വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മഹാപ്രളയം മനുഷ്യനിര്‍മ്മിതം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി.

സഹായ ധനവിതരണത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൌണ്ട് രൂപീകരിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

 

കേരളത്തെ തകര്‍ത്ത മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്നും ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.

ജല-വൈദ്യുത വകുപ്പുകളുടെ അനാസ്ഥയാണ് വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Read More