Home> Kerala
Advertisement

Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു

കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതീക്ഷയേകി തിരുവോണം ബമ്പർ എത്തുന്നു...

Thiruvonam Bumper 2021: ഭാഗ്യം  തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം:  കോവിഡ്  സാമ്പത്തിക  പ്രതിസന്ധിക്കിടെ പ്രതീക്ഷയേകി തിരുവോണം ബമ്പർ എത്തുന്നു...

മലയാളികള്‍ കാത്തിരുന്ന കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ പ്രകാശനം ചെയ്തു  ധനകാര്യ മന്ത്രി  കെ  എൻ  ബാലഗോപാലാണ് ടിക്കറ്റ്   പ്രകാശനം  ചെയ്തത്.  ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. എസ് കാർത്തികേയൻ ഐഎഎസും ചടങ്ങില്‍ സംബന്ധിച്ചു.

12 കോടി രൂപയാണ് ഒന്നാം സമ്മാനം.  300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

തിരുവോണം ബമ്പർ  (Thiruvonam Bumper) രണ്ടാം സമ്മാനമായി 6 പേർക്ക് 1കോടി രൂപ വീതം ലഭിക്കും.  മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

Also Read: Thiruvonam Bumper 2021: ഭാഗ്യദേവത വീണ്ടുമെത്തുന്നു..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്, സെപ്റ്റംബർ 19ന് നറുക്കെടുപ്പ്

അതേസമയം, കോവിഡ് 19 നിയന്ത്രണങ്ങൾമൂലം  നിർത്തിവെച്ചിരുന്ന പ്രതിവാര ലോട്ടറികളില്‍ ചിലത്  ഉടന്‍   പുനരാരംഭിക്കും.  27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക. ഓഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടാകും.  തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാവും  തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

Read More