Home> Kerala
Advertisement

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യമുന്നയിച്ചിട്ടില്ലെന്ന് വി.എം. സുധീരന്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യമുന്നയിച്ചിട്ടില്ലെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം∙ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ആരും  ഉന്നയിച്ചിട്ടില്ലെന്ന് വി.എം. സുധീരന്‍. കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചവർ ഇ കാര്യം  യോഗത്തിൽ  ഉന്നയിച്ചിട്ടില്ല. 

 എക്സിക്യൂട്ടീവിൽ  ആരെയും വ്യക്തിപരമായി വിരൽചൂണ്ടിക്കൊണ്ടുള്ള വിമർശനമല്ല നടന്നത്.   ഇത് പ്രചരിപ്പിച്ചവര്‍ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കികുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. യോഗത്തിൽ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾക്ക് നൽകിയത്. എക്സിക്യൂട്ടീവിലെ ചർച്ചകൾ ക്രിയാത്മകമാണെന്നും സുധീരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം  വിഎം സുധീരനാണെന്നും അതുകൊണ്ട് സ്ഥാനമൊഴിയണമെന്ന വികാരമാണ് എ ഗ്രൂപ്പ് നേതാക്കള്‍ പങ്കുവെച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

Read More