Home> Kerala
Advertisement

Vande Bharath Train: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്? ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ

The Supreme Court rejected the plea to allow Vandebharat to stop at Tirur: തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് വാദം.

Vande Bharath Train: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ്? ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വന്ദേഭാരത് സംബന്ധിച്ച് ഒരു ഹർജി പരി​ഗണിച്ചാൽ സമാനമായ ഹർജികൾ വീണ്ടും വിവിധയിടങ്ങളിൽനിന്ന് എത്തുമെന്നുള്ള കോടതിയുടെ നിരീക്ഷണമാണ് ഹർജി തള്ളാൻ കാരണമായത്. വന്ദേഭാരതുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിച്ചത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്.  സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ഇതിനോടൊപ്പം ബെഞ്ച് വ്യക്തമാക്കി.

ഈ ​ഹർജി പരി​ഗണിക്കേണ്ടി വന്നാൽ രാജ്യത്ത് വിവിധയിടങ്ങളുലായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ എത്തും. ഇപ്പോൾ പോകുന്നതു പോലെ തന്നെ വന്ദേഭാരത് സർവ്വീസ് നടത്തട്ടേയന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.തിരൂരിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണണെന്നാവശ്യപ്പെട്ടിട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ ഹർജിക്കാരൻ സമീപിച്ചത്.  തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി ഫയൽ ചെയ്തത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് തിരൂർ.

ALSO READ: കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം; എയർപോർട്ട് ഡയറക്ടർക് വീണ്ടും കത്തയച്ചു

അവിടെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. ഹർജി സുപ്രീം കോടതിയിൽ എത്തിയത് അഭിഭാഷൻ ശ്രീറാം പാറക്കാട്ടു വഴിയാണ്. വന്ദേഭാരതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ഹൈക്കോടതി ഇത് തള്ളിയത്. വ്യക്തിതാൽപര്യങ്ങൾക്കനുസരിച്ച് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More