Home> Kerala
Advertisement

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത് പച്ച വർഗീയത പറഞ്ഞ്; പിണറായിക്കെതിരെ വി.മുരളീധരൻ

മോദി സർക്കാരുമായി കിടപിടിക്കാവുന്ന യാതൊരു പ്രവർത്തനവും പിണറായി സർക്കാർ നടത്തിയിട്ടില്ല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത് പച്ച വർഗീയത പറഞ്ഞ്; പിണറായിക്കെതിരെ വി.മുരളീധരൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത് പച്ച വർഗീയത പറഞ്ഞു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വികസനം നരേന്ദ്ര മോദി സർക്കാരിൻ്റെ നേട്ടം മാത്രമാണ്. മോദി സർക്കാരുമായി കിടപിടിക്കാവുന്ന യാതൊരു പ്രവർത്തനവും പിണറായി സർക്കാർ നടത്തിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. മാസങ്ങളായി അറസ്റ്റ് വാറണ്ടുള്ള സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ നിർബാധം വിഹരിക്കുമ്പോഴാണ് പിസിക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്ര വി. മുരളീധരൻ

പച്ചവർഗീയത പറഞ്ഞ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യമാണ് ഇടതു മുന്നണിക്കുണ്ടായത്. വികസനമൊക്കെ മാറ്റിവച്ച് വർഗീയത പറയുകയായിരുന്നു സിപിഎമ്മിൻ്റെ നീക്കം. അതിൽ ഇക്കൂട്ടർ വിജയിച്ചു. വോട്ടെടുപ്പിനെയും വോട്ടെണ്ണലിനെയും  ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

Also read: Vijay Babu Sexual Assault Case : എയർപ്പോർട്ടിലെ അറസ്റ്റ് എന്തിന്? ആദ്യം പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പി.സി ജോർജിനെതിരെ നടത്തിയത് പ്രത്യക്ഷമായ വേട്ടയാടലാണ്. മാസങ്ങളായി അറസ്റ്റ് വാറണ്ടുള്ള സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ നിർബാധം വിഹരിക്കുന്നു കാഴ്ചയാണ് കാണുന്നത്. ഇത്തരക്കാർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാരോ മുഖ്യമന്ത്രിയോ തയ്യാറാകുന്നില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ജോർജിനെതിരെ നടപടിയെടുത്തത് ഇരട്ടനീതിയുടെ ഭാഗമാണ്. കൊലവിളി നടത്തുന്നവരെ കണ്ടെത്താൻ സർക്കാരിന് സമയമില്ല.രായ്ക്കുരാമാനം ജോർജിനെതിരെ നടപടിയെടുക്കാനാണ് വ്യഗ്രതയെന്നും മുരളീധരൻ വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Read More