Home> Kerala
Advertisement

അക്രമിസംഘം കോണ്‍ഗ്രസ് നേതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം ഊരൂട്ടമ്പലത്തു ആറംഗ സംഘത്തിന്‍റെ വീട് കയറിയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയ്ക്ക് ഗുരുതര പരിക്ക്.

അക്രമിസംഘം കോണ്‍ഗ്രസ് നേതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്തു ആറംഗ സംഘത്തിന്‍റെ വീട് കയറിയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയ്ക്ക് ഗുരുതര പരിക്ക്.

ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിയുകയും ജനനേന്ദ്രിയത്തിന് വെട്റെല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരനുംകൂടിയാണ് സജികുമാര്‍.

ഇന്നലെ രാത്രി പത്തരയോടെയാണ് സജിയുടെ വീട് ആക്രമിച്ചത്. ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ സജികുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കമ്പി കൊണ്ട് രണ്ടുകാലും കൈയ്യും അടിച്ചോടിക്കുകയായിരുന്നു. 

സജിയെ കൂടാതെ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടിരുന്നു. മാറനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More