Home> Kerala
Advertisement

ആലപ്പുഴയിൽ കോൺഗ്രസ് ഓഫീസിന് സമീപം സിപിഐയുടെ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു

കൊടിമരം മൂന്ന് മീറ്റർ അകലേത്ത് മാറ്റിസ്ഥാപിച്ചു

ആലപ്പുഴയിൽ കോൺഗ്രസ് ഓഫീസിന് സമീപം സിപിഐയുടെ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു

ആലപ്പുഴ: സിപിഐയുടെ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ചാണ് ആലപ്പുഴ ചാരുംമൂടിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ഓഫീസിന് സമീപം സിപിഐയുടെ കൊടിമരം സ്ഥാപിച്ചത്.ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.തർക്കത്തിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുത് മാറ്റി.പിന്നീട് സിപിഐ പ്രവർത്തകർ കൊടിമരം മൂന്ന് മീറ്റർ അകലേത്ത് മാറ്റിസ്ഥാപിച്ചു.എന്നാൽ ഓഫീസിനു സമീപത്തു നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിൽ കോൺഗ്രസ് പ്രവർത്തകർ‌  ഉറച്ച് നിന്നു.ഇക്കാര്യം ആവശ്യപ്പെട്ട് നേതാക്കൾ ചെങ്ങന്നൂർ ആർഡിഒക്ക് പരാതിയും നൽകിയിരുന്നു.കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും സംരക്ഷിക്കാൻ സിപിഐ പ്രവർത്തകരും രംഗത്ത് എത്തിയതോടെ സംഘർഷം രൂക്ഷമായി.ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു.
കോൺഗ്രസ് പ്രവർത്തകരും സിപിഐ പ്രവർത്തകരും മുഖാമുഖം ഏറ്റുമുട്ടുകയും ചെയ്തു.ഇതിനിടെ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
സംഘർഷത്തിൽ പോലീസുകാരും പാർട്ടി പ്രവർത്തകരുമടക്കം 25 ഓളം പേർക്ക് പരിക്കേറ്റു.പ്രവർത്തകർക്ക് നേരെ പോലീസ് പല തവണ ലാത്തി വീശി.കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ചാരും മൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ ഹർത്താൽ ആചരിക്കുകയാണ്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
Read More