Home> Kerala
Advertisement

Bjp Office Vattiyoorkavu| കെട്ടിടം ഒഴിഞ്ഞില്ല; വട്ടിയൂർക്കാവിൽ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം

Bjp Office Vattiyoorkavu| കെട്ടിടം ഒഴിഞ്ഞില്ല; വട്ടിയൂർക്കാവിൽ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

പേരൂർക്കട: ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി.

പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എട്ടുവർഷത്തിലേറെയായി ഓഫീസ്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ബിജെപി തയ്യാറായില്ല.

ALSO READ: Anupama's Baby Missing Case : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിലെ വിധി നവംബർ 2 ന്

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊളിക്കാൻ ഉത്തരവായത്. കലക്ടറും നഗരസഭയും ഓഫീസ് നീക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. പേരൂർക്കട പൊലീസ് ഇൻസ്പെക്ട‌ർ സജികുമാറി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെസിബി ഉപയോഗിച്ച് ഓഫീസ് പൊളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More