Home> Kerala
Advertisement

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നു.

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തീരാക്കളങ്കമെന്ന് ബംഗാള്‍ ഘടകം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നു. 

വിഷയത്തില്‍ സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമാണെന്നും ബംഗാള്‍ സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ കേസില്‍ പ്രതികളാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണെന്നും സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

അതേസമയം യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി. മുന്‍ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പടെയുള്ളവരാണ് കമ്മിറ്റിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Read More